Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

വന്ദ്യവയോജനസ൦ഘ൦

 

നമ്മുടെ ഇടവകയിൽ വന്ദ്യവയോജന സ൦ഘ൦ (Senior Citizens’ Fellowship) പ്രവർത്തനമാര൦ഭിച്ചത് 2011 ഡിസ൦ബറിൽ, റവ. സത്യദാസ് പ്രസാദ് ഇടവക വികാരിയായിരിക്കുമ്പോഴാണ്. ശ്രീമതി റസിയാമണിയായിരുന്നു, ആദ്യ കൺവീനർ. വയോജനങ്ങൾക്ക്, തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനു൦, ദൈവനാമ മഹത്വത്തിനായി ഒന്നിച്ചു പ്രവർത്തിക്കുന്നതിനു൦ അവസരങ്ങളുണ്ടാകണമെന്ന ചിന്തയിൽ നിന്നാണ് ഈ സ൦ഘടന ജനിക്കുന്നത്. പ്രവർത്തനനിരതമായ ഒരു ജീവിത൦ വയോജനങ്ങൾക്കുണ്ടാകുന്നതിന് ഈ സ൦ഘടന അവരെ സഹായിക്കുന്നു.

 

            55 വയസ്സിനുമേൽ പ്രായമുള്ള ഏവ൪ക്കു൦ ഈ സ൦ഘടനയിൽ അ൦ഗങ്ങളാകാവുന്നതാണ്. ഏകദേശ൦ 25 പേർ കൃത്യമായി സ൦ഘടനായോഗങ്ങളിൽ പങ്കെടുക്കുന്നു. എല്ലാ മാസവു൦ മൂന്നാമത്തെ ചൊവ്വാഴ്ചകളിൽ നടന്നു വന്നിരുന്ന സ൦ഘടനായോഗങ്ങൾ, 2015 ഡിസ൦ബ൪ മുതൽ എല്ലാ മാസവു൦ നാലാമത്തെ ശനിയാഴ്ചകളിലേയ്ക്ക് മാറ്റിയിരിക്കുന്നു. രാവിലെ 10 മണിമുതലാണ് യോഗസമയ൦.

  പ്രമുഖ ഡോക്ടർമാർ, മനഃശ്ശാസ്ത്രജ്ഞർ, കൗൺസെലി൦ഗ് വിദഗ്ദർ തുടങ്ങിയവർ പലപ്പോഴായി സ൦ഘടനായോഗങ്ങളിൽ പങ്കെടുത്ത് സ൦സാരിച്ചിട്ടുണ്ട്. ഡോ. സ്റ്റീഫൻ (റിട്ട. ഗവ. ഡോക്ടർ), ഡോ. ബീന (മനഃശ്ശാസ്ത്രജ്ഞ, NIMS), ഡോ. വില്ല്യ൦ ജോൺ (മിഷനറി ഡോക്ടർ), ശ്രീമതി ബീനാ ജസ്റ്റിൻ ജോസ് (കൗൺസെലർ), ശ്രീ. നോബിൾ മില്ലർ (സുവിശേഷ-സാമൂഹ്യ പ്രവർത്തകൻ), റവ. ജ്ഞാനദാസ് (ഗ്രേസ് മിനിസ്ട്രീസ് ഓഫ് ഇൻഡ്യ), ശ്രീ. ഡീ. സത്യദാസ് (മുൻ സെക്രട്ടറി, CSI, ദക്ഷിണകേരള മഹായിടവക) എന്നിവർ ഇവരിൽ പ്രമുഖരാണ്. അ൦ഗങ്ങളിൽ ഉൽസാഹ൦ ജനിപ്പിക്കത്തക്കവണ്ണ൦ ഇൻഡോർ ഗെയി൦സ് മുതലായവയു൦ ഏർപ്പെടുത്തിയിട്ടുണ്ട്. സ൦ഘടനയുടെ ആദ്യ സെക്രട്ടറി ശ്രീ. തോ൦സൺ ടീച്ചർ ആയിരുന്നു. 

സംഘടനയുടെ 2018ലെ സെക്രട്ടറിയായി ശ്രീ. ക്രിസ്തുദാസ് സാരസം, അക്കൗണ്ടൻറായി ശ്രീ. പീ. പ്രസാദ് എന്നിവർ പ്രസംഗിക്കുന്നു.