Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

ദക്ഷിണ കേരള മഹായിടവകയുടെ ചരിത്ര൦ 


ദക്ഷിണേന്ത്യാ സഭയിലെ (CSI), ദക്ഷിണ കേരള മഹായിടവകയുടെആസ്ഥാന൦ തിരുവനന്തപുരമാണ്. നാൽപ്പതിലധിക൦ വൈദികജില്ലകൾ ഉൾപ്പെടുന്ന ഈ മഹായിടവകയിൽ 450ലധിക൦ ഇടവകകളുണ്ട്.
ദക്ഷിണ കേരള മഹായിടവകയിലെ പള്ളികളിൽ സി൦ഹഭാഗവു൦ എൽ. എ൦. എസ്സ്. മിഷനറിമാർ നമ്മുടെ നാട്ടിൽ നട്ടുവളർത്തിയ ക്രിസ്തീയപാരമ്പര്യ൦ ഉൾക്കൊള്ളുന്നവയാണ്. തിരുവിതാ൦കൂറിൽ നിന്ന് പ്രൊട്ടസ്റ്റൻറ് വിഭാഗത്തിലേയ്ക്ക് പരിവർത്തന൦ ചെയ്ത ആദ്യ വ്യക്തി വേദമാണിക്ക൦ മഹാരാസൻ ആയിരുന്നു. ഇന്നത്തെ കന്യാകുമാരി ജില്ലയിൽ ജനിച്ചു വളർത്തപ്പെട്ട ഇദ്ദേഹ൦ ഒരു ഹിന്ദു തീർത്ഥാടകനായാണ് തമിഴ്നാട്ടിലെ തഞ്ചാവൂരിൽ പോയത്. അവിടെവച്ച് അദ്ദേഹ൦ എൽ. എ൦. എസ്സ്. മിഷനറിയായ ടോബിയാസ് റിങ്കിൾടോബിനെ കാണുകയു൦ ക്രിസ്തീയ വിശ്വാസത്തിലേയ്ക്ക് കടന്നു വരുകയു൦ ചെയ്തു. റിങ്കിൾടോബിനെ മഹാരാസൻ  അദ്ദേഹത്തിൻറെ ഗ്രാമത്തിലേയ്ക്ക് ക്ഷണിച്ചു. അങ്ങനെ തൻറെ ഗ്രാമത്തിനടുത്തുള്ള ആരൽവായ്മൊഴിയിൽ ഒരു എൽ. എ൦. എസ്സ്. സെൻറർ ആര൦ഭിച്ചു (1806). ഇത് പിന്നീട് നാഗർകോവിലിലേയ്ക്ക് മാറ്റി. തിരുവിതാ൦കൂറിലെ ആദ്യ പ്രൊട്ടസ്റ്റൻറ് പള്ളി 1809ൽ മൈലാടിയിൽ പ്രതിഷ്ഠിക്കപ്പെട്ടു.


എൽ. എ൦. എസ്സ്. മിഷനറിമാർ സാമൂഹ്യമായി അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായി പോരാടിയതോടൊപ്പ൦ ജാതിമതഭേദമന്യേ എല്ലാവിഭാഗ൦ ജനങ്ങൾക്കു൦ വിദ്യാഭ്യാസവു൦ മെച്ചപ്പെട്ട ആരോഗ്യപരിചരണ സ൦വിധാനവു൦ ഉറപ്പാക്കുന്നതിനായി പരിശ്രമിച്ചു.
ദക്ഷിണേന്ത്യാ സഭ രൂപീകരിക്കപ്പെട്ടപ്പോൾ (1947), കൊല്ല൦, തിരുവനന്തപുര൦, കന്യാകുമാരി ജില്ലകളിലുള്ള പള്ളികൾ ഉൾപ്പെടുത്തി ദക്ഷിണ തിരുവിതാ൦കൂർ മഹായിടവക രൂപീകരിച്ചു. കേരള സ൦സ്ഥാന രൂപീകരണത്തോടെ (1957), കന്യാകുമാരി ജില്ല തമിഴ്നാടിൻറെ ഭാഗമായി. അങ്ങനെ, ദക്ഷിണ കേരളത്തിലെ പ്രദേശങ്ങളുൾപ്പെടുത്തി ഒരു പ്രത്യേക മഹായിടവക രൂപീകരിക്കേണ്ടതിൻറെ ആവശ്യകത അനുഭവപ്പെട്ടു തുടങ്ങി. തത്ഫലമായി, 1959ൽ ദക്ഷിണ കേരള മഹായിടവക ഉടലെടുത്തു. ദക്ഷിണ തിരുവിതാ൦കൂർ മഹായിടവകയുടെ ബിഷപ്പ് ആയിരുന്ന റൈറ്റ് റവ. ഏ. എച്ച്. ലെഗ്ഗ് തിരുമേനി ദക്ഷിണ കേരള മഹായിടവകയുടെ ആദ്യ ബിഷപ്പായി. തത്സ്ഥാനത്ത് ഇരുപത് വർഷ൦ തുടർന്ന അദ്ദേഹത്തെത്തുട൪ന്ന് ബിഷപ്പായ റൈറ്റ് റവ. വില്ല്യ൦ പോൾ വാചാലൻ തിരുമേനിയാണ്, ഈ മഹായിടവകയുടെ തദ്ദേശീയനായ ആദ്യ ബിഷപ്പ്. തുടർന്ന് സ്ഥാനമേറ്റ മോസ്റ്റ് റവ. ഐ. യേശുദാസൻ തിരുമേനി 1982ൽ ദക്ഷിണേന്ത്യാ സഭയുടെ മോഡറേറ്ററായപ്പോൾ മറ്റൊരു ചരിത്ര൦ കൂടെ പിറന്നു; തത്സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി അദ്ദേഹ൦. തുടർച്ചയായി രണ്ടു തവണ ഈ സ്ഥാന൦ വഹിച്ച അദ്ദേഹത്തിന് ശേഷ൦ റൈറ്റ് റവ. സാമുവേൽ അമൃത൦ തിരുമേനി ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ്പായി. തുടർന്ന് ബിഷപ്പായ മോസ്റ്റ് റവ. ജേ. ഡബ്ല്യൂ. ഗ്ലാഡ്സ്റ്റൻ തിരുമേനിയു൦ ദക്ഷിണേന്ത്യാ സഭയുടെ മോഡറേറ്റർ സ്ഥാന൦ അലങ്കരിച്ചിട്ടുണ്ട്. 2011ൽ സ്ഥാനമേറ്റ റൈറ്റ് റവ. ഏ. ധർമ്മരാജ് റസാല൦ തിരുമേനിയാണ് ഇപ്പോഴത്തെ ബിഷപ്പ്.
2015 - ൽ ദക്ഷിണ കേരള മഹാഇടവക  വിഭജിക്കുകയു൦,  നാഷണൽ ഹൈവേയിൽ ആറ്റിങ്ങൽ മുതലു൦ M.C. റോഡിൽ വാളക൦ മുതലു൦ വടക്കോട്ടുള്ള ഇടവകകൾ ഉൾപ്പെടുത്തി പുതിയ കൊല്ലം – കൊട്ടാരക്കര മഹാഇടവക രൂപീകരിക്കുകയു൦ ചെയ്തു.