Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default
  • Altar

    Altar, CSI Parish Kattakada

  • CSI Kattakada

    Parish Premises

  • church1

    CSI Kattakada - old premises

  • Church1

    CSI Parish, Kattakada

  • Inside

    CSI Parish, Kattakada

സി എസ് ഐ സഭയുടെ വെബ്സൈറ്റിലെക്കു സ്വാഗതം

      

          ക്രൈസ്തവ സഭ എന്നത് ക്രിസ്തീയ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും മൂർത്തീമത് ഭാവമാണ്.  ദൈവത്തിന്റെ മുൻ നിശ്ചയപ്രകാരം പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥാപിതമായ സഭ ഏറെ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു.  ഇന്നത്തെ സാമൂഹിക ഉന്നമനത്തിനു സഭാ വിശ്വാസികളുടെയും നേതാക്കളുടെയും സ്വാധീനം പ്രസ്താവ്യമാണ്. ഈ ക്രൈസ്തവ പാരമ്പര്യവും മൂല്യവും സമൂഹമദ്ധ്യേ ഉയർത്തിപിടിക്കാനും വരും തലമുറയ്ക്ക് കൈമാറാനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്.


          മിഷനറി മാലാഖയായ റവ ജോണ്‍ കൊക്സിനാൽ കാട്ടാക്കട സി എസ് ഐ സഭ സ്ഥാപിതമായി.  അറുന്നൂറ്റി അൻപതിൽ പരം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന നമ്മുടെ സഭ ദക്ഷിണ കേരള മഹാ ഇടവകയുടെ സഭകളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്നു വിദ്യാഭ്യാസ പരമായും സാമൂഹികവുമായ ഉന്നമനത്തിനു ദൈവം നമ്മുടെ സഭയെ കാലാകാലങ്ങളായി എടുതുപയോഗിച്ചുകൊണ്ടിരിക്കുന്നു. 

 

 

 

വാർത്തകളും_സംഭവങ്ങളും

അറിയിപ്പുകൾ 2016 ഡിസംബർ 4


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414). 

 

1. ക്രിസ്തുമസ്സ് പ്രോഗ്രാം : 2016-ലെ ക്രിസ്തുമസ്സിനോടനുബന്ധിച്ച് നമ്മുടെ ഇടവകയിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രധാന പരിപാടികൾ:

1. കരോൾ: നവംബർ 27 മുതൽ ഡിസംബർ 21 വരെ

2. സംഘടനകളുടെ സംയുക്ത വാർഷികം: ഡിസംബർ 11 രാവിലെ 8.30 -ൻറെ ആരാധനയോടനുബന്ധിച്ച്.

3. കുട്ടികളുടെ ക്രിസ്തുമസ്സ് പ്രോഗ്രാമും ക്രിസ്ത്മസ് ട്രീ നറുക്കെടുപ്പും: ഡിസംബർ 18- ന് വൈകിട്ട് നാലുമണി മുതൽ.

4. ധാന്യ ലേലം: ഡിസംബർ 19 & 22 രാവിലെ 6.00 മണി മുതൽ.

5. ദീപാലങ്കാരവും പുൽക്കൂട് മത്സരവും - ഡിസംബർ 22 മുതൽ.

6. ക്രിസ്മസ്സ് സന്ദേശ വിളംബരം: ഡിസംബർ 24- ന് വൈകിട്ട് 6.30 മുതൽ

7. ക്രിസ്മസ്സ് ഈവ് ആരാധനയും ചർച്ച് ക്വയറിൻറെ കരോൾ ശുശ്രൂഷയും: ഡിസംബർ 24- ന് വൈകിട്ട് 6.30.

8. ക്രിസ്മസ്സ് ആരാധന: ഡിസംബർ 25- ന് രാവിലെ 7.00 മണിക്ക്. സംയുക്ത ക്രിസ്തുമസ്സ് സമ്മേളനവും റാലിയും വൈകിട്ട് 3.00 മണി മുതൽ 

9. വർഷാന്ത്യ ഭവന  സന്ദർശനം: ഡിസംബർ 31- ന് രാവിലെ 7.00 മണി മുതൽ.

10. വർഷാന്ത്യ സ്‌തോത്രാരാധന: ഡിസംബർ 31- ന് രാത്രി 9 മണി മുതൽ 2017 ജനുവരി ഒന്ന് രാവിലെ 1 മണി വരെ.

 

11. പുതുവർഷ ആരാധന: 2017 ജനുവരി ഒന്ന് രാവിലെ 7 മണിയുടെയും 8.30 മണിയുടെയും ആരാധനകൾ.