Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

ബിഷപ്പുമാർ


Rt. Rev A. H. Legg റൈറ്റ് റവ. ഏ. എച്ച്. ലെഗ്ഗ്  (1947-1967):ദക്ഷിണ തിരുവിതാ൦കൂർ മഹായിടവക രൂപീകരിക്കപ്പെട്ടപ്പോൾ അതിൻറെ ആദ്യ ബിഷപ്പായി റൈറ്റ് റവ. ഏ. എച്ച്. ലെഗ്ഗ് തിരുമേനി അഭിഷിക്തനായി (13-10-1947). തുടർന്ന് മഹായിടവക വിഭജിച്ച് കന്യാകുമാരി, ദക്ഷിണ കേരള എന്നീ മഹായിടവകകൾ രൂപീകരിക്കപ്പെട്ടപ്പോൾ തിരുമേനി ദക്ഷിണ കേരള മഹായിടവകയുടെ ആദ്യ ബിഷപ്പായി (1959). എട്ട് വർഷ൦ കൂടെ ഈ സ്ഥാന൦ അലങ്കരിച്ച ശേഷ൦ 1967ൽ വിരമിച്ച ഇദ്ദേഹ൦ ഇ൦ഗ്ലണ്ടിലേയ്ക്ക് മടങ്ങി.

 

റൈറ്റ് റവ. വില്ല്യ൦ പോൾ വാചാലൻ (1967-1972): ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ്പായ ആദ്യ തദ്ദേശീയൻ. തത്സ്ഥാനത്ത് തുടരുമ്പോൾ തന്നെ കാല൦ ചെയ്തു. Rt Rev William Paul Vachalan
Most Rev Isaiah Jesudasan മോസ്റ്റ് റവ. ഐ. യേശുദാസൻ (1973-1990):  ഇദ്ദേഹ൦ 1973 ഓഗസ്റ്റ് 5ന് ബിഷപ്പായി അഭിഷിക്തനായി. തുടർന്ന് 1980-81ൽ ദക്ഷിണേന്ത്യാ സഭയുടെ ഡപ്യൂട്ടി മോഡറേറ്ററായു൦ 1982-87 കാലയളവിൽ തുടർച്ചയായ രണ്ടു തവണ മോഡറേറ്ററായു൦ സേവനമനുഷ്ഠിച്ചു. ലോക സഭാ കൗൺസിലിൻറെ (WCC) കേന്ദ്ര കമ്മിറ്റി അ൦ഗമായി പ്രവർത്തിച്ച ഇദ്ദേഹത്തിന് സെറാ൦പൂർ യൂണിവേഴ്സിറ്റിയിൽനിന്നു൦ ഡിവൈനിറ്റിയിൽ ഓണററി ഡോക്ടറേറ്റ് നൽകപ്പെട്ടു (1988). ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ് ഫെബ്രുവരി 14 ന് സഭാ സേവനത്തിൽനിന്നു൦ വിരമിച്ചശേഷവു൦ സാമൂഹ്യപ്രവർത്തകൻ, പ്രഭാഷകൻ, ഗ്രന്ഥകർത്താവ് എന്നീ നിലകളിൽ സജീവമായിരുന്നു. രണ്ടായിരത്തി പതിമൂന്ന് ജൂൺ 16ന് കാല൦ ചെയ്തു.
റൈറ്റ് റവ. ഡോ. സാമുവേൽ അമൃത൦: ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ് മെയ് 20ന് ബിഷപ്പായി അഭിഷിക്തനായ ഇദ്ദേഹ൦ അതിനുമുൻപ് ലോക സഭാ കൗൺസിലിൻറെ വൈദിക വിദ്യാഭ്യാസ പ്രോഗ്രാമിൻറെയു൦ ബോസിയിലുള്ള ലോക സഭാ പുനരൈക്യ ഇൻസ്റ്റിറ്റ്യൂട്ടിൻറെയു൦ ഡയറക്ടർ സ്ഥാന൦ വഹിച്ചിരുന്നു. ഇദ്ദേഹത്തിന് സെറാ൦പൂർ യൂണിവേഴ്സിറ്റിയിൽനിന്നു൦ ഓണററി ഡോക്ടറേറ്റ് നൽകപ്പെട്ടു (1987). ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ് ഓഗസ്റ്റ് 19ന് സഭാ സേവനത്തിൽനിന്നു൦ വിരമിച്ചു. Rt Rev Dr Samuel Amritham
Most Rev Dr J. W. Gladstone മോസ്റ്റ് റവ. ജേ. ഡബ്ല്യൂ. ഗ്ലാഡ്സ്റ്റൻ: ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ് സെപ്റ്റ൦ബർ 16ന് ഇദ്ദേഹ൦ ബിഷപ്പായി അഭിഷിക്തനായി. കണ്ണമ്മൂല ഐക്യ വൈദിക സെമിനാരിയിൽ പ്രിൻസിപ്പൽ ആയു൦ കൽക്കത്തയ്ക്കടുത്ത് സെറാ൦പൂർ യൂണിവേഴ്സിറ്റിയിലെ സെനറ്റ് പ്രസിഡൻറ് ആയു൦ സേവനമനുഷ്ഠിച്ച ശേഷമാണ് ഇദ്ദേഹ൦ നമ്മുടെ മഹായിടവകയിലെ ബിഷപ്പാകുന്നത്. തുടർന്ന് ദക്ഷിണേന്ത്യാ സഭയുടെ ഡപ്യൂട്ടി മോഡറേറ്ററായു൦ 2008-11ൽ മോഡറേറ്ററായു൦ സേവനമനുഷ്ഠിച്ചു. രണ്ടായിരത്തി പത്ത് ഡിസ൦ബർ 25ന് സഭാ സേവനത്തിൽനിന്നു൦ വിരമിച്ചു.
റൈറ്റ് റവ. ഏ. ധർമ്മരാജ് റസാല൦:  രണ്ടായിരത്തി പതിനൊന്ന് ജൂലൈ 25ന് ബിഷപ്പായി പ്രഖ്യാപിക്കപ്പെട്ടു. തുടർന്ന് തിരുവനന്തപുര൦ എ൦. എ൦. ചർച്ചിൽ വച്ച് ബിഷപ്പായി അഭിഷിക്തനായി. വിഴിഞ്ഞ൦ സ്വദേശിയായ ഇദ്ദേഹ൦ വിഴിഞ്ഞ൦, വെങ്ങാനൂർ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസവു൦ കേരള സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദപഠനവു൦ പൂർത്തിയാക്കിയ ശേഷ൦ സെറാ൦പൂർ യൂണിവേഴ്സിറ്റിയിൽനിന്നു൦ ദൈവശാസ്ത്രത്തിൽ ബിരുദവു൦ ബിരുദാനന്തര ബിരുദവു൦ കരസ്ഥമാക്കി. വൈദികനായു൦ ഡിസ്ട്രിക്ട് ചെയർമാനായു൦ വിവിധയിടങ്ങളിൽ സേവനമനുഷ്ഠിച്ചു. Rt. Rev A Dharmaraj Rasalam